ജനുവരി രണ്ടു മുതല്‍ ചാലിശ്ശേരിയില്‍ നടക്കുന്ന ദേശീയ സരസ മേളയ്ക്ക് മുന്നോടിയായുള്ള ജനകീയ ശുചീകരണത്തിന്റെ മണ്ഡലതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിച്ചു. സരസ മേളയുടെ ഭാഗമായി നടക്കുന്ന ആദ്യ പ്രവര്‍ത്തനമായ ശുചീകരണം നാടിന് തന്നെ മാതൃകയായി മാറണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചാലിശ്ശേരി സെന്ററില്‍ നടന്ന ശുചീകരണ പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആര് കുഞ്ഞുണ്ണി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ആനി വിനു, എ .വിജയന് , കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി ഉണ്ണികൃഷ്ണന്, നവകേരളം കോര്‍ഡിനേറ്റര്‍ പി സെയ്തലവി, സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ ലളിത സുന്ദരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുകുട്ടന്, പഞ്ചായത്തംഗങ്ങള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സിഡിഎസ് ചെയര്‍പേഴ്സണ്‍ ലത സല്‍ഗുണന്‍ , വൈസ് ചെയര്‍പേഴ്സണ്‍ ലളിത സുന്ദരന്‍, ഹരിത കര്‍മ്മ സേന പ്രസിഡന്റ് പി.സി. അംബിക, സെക്രട്ടറി സി.പി.ശോഭ , നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.



