ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആഷിത ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെക്കുമുറി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. 299,9000 രൂപ അടങ്കല്‍ തുക ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവര്‍ക്കുള്ള ടോയ്ലറ്റ്, വിശ്രമസ്ഥലം, അനുബന്ധ കട മുറികള്‍ ,കോഫി ഷോപ്പ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ADVERTISEMENT