ജില്ലയിലെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ ചിരകാല സ്വപ്‌നമായ ആധുനിക ഓഫീസ് സമുച്ചയം യാഥാര്‍ത്ഥ്യമായി. തൃശ്ശൂര്‍ പൂത്തോള്‍ അക്കാദമിക്ക് മുന്‍വശത്താണ് 22,000 സ്‌ക്വയര്‍ ഫീറ്റില്‍ ടിസിവി ടവര്‍ സജ്ജമാക്കിയിട്ടുള്ളത്. ടിസിവി ടവറിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു.
കേരള വിഷന്‍ ലിമിറ്റഡ് തൃശ്ശൂര്‍ ന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജനും, ടിവി വിനോദ് കുമാര്‍ മെമ്മോറിയല്‍ ഹാളിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ ആര്‍ ബിന്ദുവും നിര്‍വഹിച്ചു. തുടര്‍ന്ന് തൃശ്ശൂര്‍ മെര്‍ലിന്‍ ഇന്റര്‍നാഷ്ണല്‍ ഹോട്ടലില്‍ നടന്ന പൊതുസമ്മേളനത്തില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി.
സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ഖാദര്‍, ഡിസിസി സെക്രട്ടറി ജോസഫ് ടാജറ്റ്, ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, സിപിഐ ജില്ലാ സെക്രട്ടറി ശിവാനന്ദന്‍, ന്യൂസ് 24 – സെവന്‍ മലയാളം മാനേജിംഗ് ഡയറക്ടര്‍ അബൂബക്കര്‍ സിദ്ദീഖ്, സിഡ്‌കോ പ്രസിഡന്റ് വിജയകൃഷ്ണന്‍, കേരള വിഷന്‍ ന്യൂസ് മാനേജിങ് ഡയറക്ടര്‍ പ്രിജേഷ് അച്ചാണ്ടി, കെസിസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ പി പി സുരേഷ് കുമാര്‍, സിഒഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ വി രാജന്‍, ടിസിവി ലിമിറ്റഡ് ചെയര്‍മാന്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ടി ഡി സുഭാഷ് എന്നിവര്‍ സംസാരിച്ചു.



