കാട്ടകാമ്പാല്‍ പഞ്ചായത്ത്, പകല്‍ വീടിനോടു ചേര്‍ന്നു നിര്‍മ്മിച്ച പുതിയ ഹാളിന്റെ ഉദ്ഘാടനം നടത്തി.പഞ്ചായത്ത് പ്രസിഡണ് ഇ.എസ് രേഷ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മിന്റോ റെനി അദ്ധ്യക്ഷത വഹിച്ചു. ഹാളിലേക്ക് ആവശ്യമായ ഫര്‍ണ്ണീച്ചര്‍, പത്രം , പുസ്തകങ്ങള്‍ തുടങ്ങിയവയും, സ്ഥീരമായി ഒരു കെയര്‍ ടേക്കറേയും നിയമിക്കാന്‍ പദ്ധതിയുണ്ടെന്ന് പ്രസിഡണ്ട് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എസ് മണികണ്ഠന്‍, പഞ്ചായത്തഗം എം.എസ് മണികണ്ഠന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബിന്ദു മനോഹരന്‍ വാര്‍ഡ് മെമ്പര്‍ പ്രമീള രാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെകാര്‍ ജയശ്രീ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കോട്ടോല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ സൈടീബി ടെസ്റ്റ്, സ്പ്യൂട്ടം ടെസ്റ്റ്, ശൈലി സ്‌ക്രീനിംഗ്, പ്രഷര്‍, ഷുഗര്‍ എന്നീ പരിശോദനകളും ഉണ്ടായിരുന്നു. നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്ത് രോഗ നിര്‍ണ്ണയം നടത്തി.