ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി

കടങ്ങോട് പഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം എ.സി. മൊയ്തീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ അധ്യക്ഷയായി. പച്ചക്കറി തൈ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ നിര്‍വ്വഹിച്ചു. മണ്ണ് പരിശോധ കാര്‍ഡ് വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.പുരുഷോത്തമന്‍ നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ ഇ.വി.അനഘ, ബ്ലോക്ക് മെമ്പര്‍ കെ.കെ.മണി, വെള്ളറക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം.അബ്ദുള്‍ നാസര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രമണി രാജന്‍, ബീന രമേഷ്, കുടുംബശ്രീ ചെയര്‍ പേഴ്‌സണ്‍ സൗമ്യ സുരേഷ്, കൃഷി അസിസ്റ്റന്റ് എന്‍.ജെ.ജോഷി എന്നിവരും പഞ്ചായത്ത് മെമ്പര്‍മാരും സംസാരിച്ചു.

ADVERTISEMENT