ഓപ്പണ്‍ സ്റ്റേജ് ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും ആശീര്‍വ്വാദ കര്‍മവും നടത്തി

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ശതോത്തര സുവര്‍ണ്ണ ജൂബിലി സ്മാരക ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും ആശീര്‍വ്വാദ കര്‍മവും നടന്നു.തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഡോ.ഫാ.ആന്റണി ചെമ്പകശ്ശേരി ഉദ്ഘാടനവും വെഞ്ചരിപ്പ് കര്‍മവും  നിര്‍വ്വഹിച്ചു. ഓപ്പണ്‍ സ്റ്റേജിന് സാന്‍ജോസ് സ്‌ക്വയര്‍ എന്ന നാമകരണം നടത്തിയതിന്റെ പ്രഖ്യാപനവും റെക്ടര്‍ നിര്‍വ്വഹിച്ചു. സഹവികാരി ഫാ.ഗോഡ്വിന്‍ കിഴക്കൂടന്‍ ചടങ്ങില്‍ അധ്യക്ഷനായി. മാനേജിംഗ് ട്രസ്റ്റി ഒ.ജെ. ഷാജന്‍, കണ്‍വീനര്‍ വി.വി. ജോര്‍ജ്ജ്, ഭാരവാഹികളായ കെ.ജെ.വിന്‍സന്റ്, പിയൂസ് പുലിക്കോട്ടില്‍, വില്‍സണ്‍ നീലങ്കാവില്‍, വി.കെ.ജി. ഗ്രൂപ്പ് ഡയറക്ടര്‍ വി.ജി. ബാസ്റ്റ്യന്‍, എന്‍.ജെ. ലിയോ, സേവിയര്‍ അറക്കല്‍, ജെറോം ബാബു, സേവിയര്‍ കുറ്റിക്കാട്ട് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT