നെല്ലുവായ് പതിയാരം കുന്നത്തേരി തടയണയുടെ ഉദ്ഘാടനം നടന്നു

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് നെല്ലുവായ് പതിയാരം കുന്നത്തേരി തടയണയുടെ ഉദ്ഘാടനം നടന്നു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ 18 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. രണ്ട് ഘട്ടങ്ങളിലായാണ് തടയണയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ അധ്യക്ഷനായി.

ADVERTISEMENT