നവീകരിച്ച എയ്യാല്‍ അംബേദ്കര്‍ നഗര്‍ സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം നടത്തി

ജില്ലാ പഞ്ചായത്ത് കടങ്ങോട് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നവീകരണം നടത്തിയ എയ്യാല്‍ അംബേദ്കര്‍ നഗര്‍ സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമന്‍, അംഗം കെ.ആര്‍ സിമി, മുന്‍ അംഗം സന്ധ്യ ബാലകൃഷ്ണന്‍, ഗില്‍സണ്‍ എയ്യാല്‍, മധു എയ്യാല്‍, ലളിതമണി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് 10 ലക്ഷവും ഗ്രാമ പഞ്ചായത്ത് 2 ലക്ഷവും അടങ്കല്‍ തുക വകയിരുത്തിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പ്രദേശത്തെ ആളുകള്‍ക്ക് കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് ഒത്ത് കൂടാന്‍ അംബേദ്ക്കര്‍ സങ്കേതം ഉപകരിക്കും.

ADVERTISEMENT