നവീകരിച്ച കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിന്റെ ഉദ്ഘാടനം എസി മൊയ്തീന്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി ഐ രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പത്മം വേണുഗോപാല്‍ മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷരായ പ്രഭാത് മുല്ലപ്പള്ളി, ജയകുമാര്‍ പൂളക്കല്‍, ബിന്ദു ധര്‍മ്മന്‍, പഞ്ചായത്ത് അംഗങ്ങളായ എം എന്‍ നിര്‍മല, ഫസലുറഹ്മാന്‍, പി ഘോഷ്, വിവി ഗിരിജ, സൗദാ അബുക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.