ശ്രദ്ധേയമായി ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് വിദ്യാര്‍ത്ഥികളുടെ പുതുമയുള്ള സൃഷ്ടികള്‍

ചാലിശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ റോബോട്ടിക്‌സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിര്‍മിച്ച പുതുമയുള്ള സൃഷ്ടികള്‍ ശ്രദ്ധേയമാകുന്നു. കേരള സര്‍ക്കാരിന്റെ റോബര്‍ട്ടിക് കിറ്റ് പ്രോഗ്രാമിലൂടെ ലഭ്യമായ സാമഗ്രികള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ പുതിയ സൃഷ്ടികള്‍ തയ്യാറാക്കിയത്. സ്വാതന്ത്ര ദിനത്തില്‍ ദേശഭക്തിഗാനത്തിന്റെ താളത്തിനനുസരിച്ച് ചലിക്കുന്ന പതാകയാണ് ഇതിനകം വൈറലായി മാറിയത്. ഒമ്പതാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ഇവ സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചത് കൈയ്യടി നേടി.

ADVERTISEMENT