ചാവക്കാട് കോട്ടപ്പുറം ഗവര്‍മെന്റ് ഫിഷറീസ് യുപി സ്‌കൂളില്‍ അന്താരാഷ്ട്ര സംസ്‌കൃതദിനം ആചരിച്ചു. സ്‌ക്കൂള്‍ പ്രധാനധ്യാപിക പി.കെ.റംല ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം.കെ.സലീം, സി.ആര്‍.ദുര്‍ഗ്ഗ, എ.എസ്.സന്ധ്യ, എസ്.കെ.പ്രിയ, പി.എം.മുബീന, സി.ജെ.ജിന്‍സി, ഐശ്വര്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലോകത്തിലെ ഏറ്റവും പഴയതും ശാസ്ത്രീയവുമായ ഭാഷകളില്‍ ഒന്നായ സംസ്‌കൃതത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, ഈ ഭാഷയുടെ സംരക്ഷണവും പ്രചാരണവും ലക്ഷ്യമിട്ടാണ് ഭാരത സര്‍ക്കാര്‍ 1969 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്. പ്രശസ്ത സംസ്‌കൃത വ്യാകരണ പണ്ഡിതനായ പാണിനി മഹര്‍ഷിയുടെ ജന്മ ദിനത്തിനത്തോടനുബന്ധിച്ചാണ് ഈ ദിവസം തിരഞ്ഞെടുത്തത്. എല്ലാ വര്‍ഷവും ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി തിയ്യതിയിലാണ് സംസ്‌കൃതദിനം ആചരിക്കുന്നത്.



