സംസ്ഥാന ഇന്റര്‍ പോളി കലോത്സവത്തിന് മുന്നോടിയായി നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തി.

101

ജൂണ്‍ 19 മുതല്‍ 21 വരെ കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന
സംസ്ഥാന ഇന്റര്‍ പോളി കലോത്സവത്തിന് മുന്നോടിയായി നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തി.
പോളിടെക്‌നിക് കോളേജില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ നാടന്‍ കലാരൂപങ്ങളും ചെണ്ടമേളവും അകമ്പടയായി. ഘോഷയാത്ര നഗരം ചുറ്റി സമാപിച്ചു. ഘോഷയാത്രയില്‍ കുന്നംകുളം നഗരസഭ അധ്യക്ഷര്‍, സംഘാടക സമതി ഭാരവാഹികള്‍, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍ – പ്രവര്‍ത്തകര്‍, അധ്യാപകര്‍ – വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു