കടവല്ലൂര്‍ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാനാവാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ, ഇന്ദിരാജി വടക്കുമുറി റോഡ് സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് ഐ എന്‍ ടി യു സി കടവല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന സമരം നടത്തി. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്‍. കെ അലി സായാഹ്നസമരവും സമാപന സമ്മേളനം ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി കെ. വി ഗീവറും ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡണ്ട് കെ. എ ശിവരാമന് അധ്യക്ഷത വഹിച്ചു. ശങ്കരന്‍കുട്ടി കെ,സുബ്രഹ്മണ്യന് വി. കെ ,രാമകൃഷ്ണന് സി. എന്നിവര്‍ സമര നായകന്മാരായി. മഹിള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സ്മിത മുരളി മുഖ്യപ്രഭാഷണം നടത്തി.