ഈ വര്‍ഷത്ത കുട്ടി കര്‍ഷകക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ഇഷാലാരയെ ആദരിച്ചു

 

 

വയലും വീടും എന്ന സംസ്ഥാന കാര്‍ഷിക കൂട്ടായ്മയുടെ ഈ വര്‍ഷത്ത കുട്ടി കര്‍ഷകക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ 9 വയസ്സുകാരി ഇഷാലാരയെ ചാലിശേരി പാടശേഖര സമിതി കോഡിനേഷന്‍ കമ്മിറ്റി ആദരിച്ചു. ചാലിശേരി പ്രയാഗയില്‍ മോഹന്‍ ദാസ് അനിത ദമ്പതികളുടെ കൊച്ചു മകളാണ് ഇഷാലാര. ബാഗ്ലൂര്‍ ഗീര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബാഗ്ലൂരിലെ വീടിന്റെ മട്ടുപ്പാവില്‍ വിവിധ തരം പച്ചക്കറികളും പൂക്കളും കൃഷി ചെയ്യുന്ന ഇഷാലാരക്ക് അമ്മൂമ്മയാണ് പ്രചോദനം നല്‍കുന്നത്. പ്രയാഗയില്‍ നടന്ന അദര ചടങ്ങ് ചാലിശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഇ .എന്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ സുദര്‍ശന്‍ രാമകൃഷ്ണന്‍, പാടശേഖര സമിതി കോഡിനേഷന്‍ അംഗങ്ങളായ ഹനീഫ, ഉണ്ണി, ഋഷഭദേവന്‍,മുത്തലീബ് എന്നിവര്‍ ഇഷാലാരക്ക് ഉപഹാരങ്ങള്‍ നല്‍കി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ആനി വിനു ഷാള്‍ അണിയിച്ചു. ആലൂര്‍ പ്രിയദര്‍ശിനി ബാങ്ക് പ്രസിഡന്റ് മോഹനന്‍ ,പഞ്ചായത്ത് മെമ്പര്‍ വി.എസ് ശിവാസ്, ജൈവ കര്‍ഷകന്‍ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന മൃദുലിന്റെയും മാധുരിയുടേയും മകളായ ഇഷാലാര മറുപടി പ്രസംഗം നടത്തി.

 

ADVERTISEMENT