കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍

കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് ഗുണനിലവാരത്തിന്റെ അംഗീകാരമായ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍. കുടുംബശ്രീ മിഷന്‍ സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ പദ്ധതിയുടെ ഭാഗമായാണ് സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്തത്. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപീകരിച്ച ഉപനിയമപ്രകാരമുള്ള എല്ലാ സേവനങ്ങളും നല്‍കിയതിനാണ് അംഗീകാരം. ഓഫീസിലെ ഫയല്‍ ക്രമീകരണം, സാമ്പത്തിക ഇടപാടുകളും രജിസ്റ്ററുകളും  പരിപാലിക്കുന്നതിലെ കൃത്യത, അയല്‍ക്കൂട്ട വിവരങ്ങള്‍, കാര്യക്ഷമത, സേവന മേഖലയിലെ വിലയിരുത്തല്‍, ഓഫീസ് ക്രമീകരണങ്ങള്‍, പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍, ഹെല്‍പ്പ് ഡെസ്‌ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് നേട്ടം കൈവരിച്ചത്.

ADVERTISEMENT