മുസ്ലീം ലീഗിൻ്റെ അഞ്ചാം മന്ത്രിസ്ഥാനത്തിൽ അനിശ്ചിതത്വം. അഞ്ചാം മന്ത്രിയിൽ പുനരാലോചന വേണമെന്ന് ലീഗിനോട് കോൺഗ്രസ് ആവശ്യപ്പെട്ടു. തീരുമാനമെടുക്കാൻ ലീഗ് നേതൃയോഗം ചേരും. അഞ്ച് മന്ത്രിമാരുണ്ടാകും എന്ന് തീരുമാനിച്ച് ഉറപ്പിച്ചായിരുന്നു ഇന്നലെ ലീഗിൻ്റെ നേതൃയോഗം നടന്നത്. ആരൊക്കെ മന്ത്രിസ്ഥാനത്തേക്ക് എത്തണമെന്നതിൽ ഏകദേശ ധാരണ ലീഗിൽ രൂപപ്പെട്ടിരുന്നു.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ ഇതിനേക്കാൽ കുറവ് സീറ്റുള്ള ഘട്ടങ്ങളിൽ പോലും ലീഗിന് അവസാനഘട്ടത്തിൽ അഞ്ചാം മന്ത്രിസ്ഥാനം ലഭിച്ചിരുന്നു. അതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിച്ച് വലിയ വിജയം നേടിയ ഘട്ടം കൂടിയാണ്.
ലീഗിൻ്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഉടൻ തീരുമാനമാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചു. ഇന്ന് ഉച്ചയോടെ എല്ലാ കാര്യത്തിലും തീരുമാനം. ലീഗിൻ്റെ മന്ത്രിമാരുടെ എണ്ണവും അപ്പോൾ അറിയാമെന്ന് സലീം പറഞ്ഞു. അഞ്ചാം മന്ത്രി ഉണ്ടാകുമോ എന്ന ചോദ്യത്തിന് പി.എം.എ. സലാം കൃത്യമായ മറുപടി നൽകിയില്ല.
അതേസമയം, പി.കെ. ബഷീറിനെ മന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രതിഷേധം. ബഷീറിന് പാർട്ടി നൽകിയ ഉറപ്പ് പാലിക്കണം. ഇനിയൊരു അവസരം കിട്ടാൻ സാധ്യതയില്ലാത്ത പികെബിയോട് പാർട്ടി നീതി കാണിക്കണമെന്നും ആവശ്യം. സീതി ഹാജിയോട് ചെയ്ത അനീതി ബഷീറിനോട് കാണിക്കരുതെന്നും സൈബർ അണികൾ ആവശ്യപ്പെട്ടു.



