പഴഞ്ഞി ജി വി എച്ച് എസ് സ്‌കൂളില്‍ എന്‍ എസ് എസ് ക്യാമ്പിന്റെ ഭാഗമായി ജനകീയ സഭ സംഘടിപ്പിച്ചു. വിവിധ വകുപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വളണ്ടിയര്‍മാര്‍ക്ക് വിവരണം നല്‍കുകയും, വളണ്ടിയര്‍മാരുടെ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ജിതേഷ്, സൂപ്രണ്ട് സുധാകരന്‍, മാധ്യമ പ്രവര്‍ത്തകന്‍ ഗിരീഷ്, പഴഞ്ഞി സി.എച്ച്.സി. ഹോസ്പിറ്റല്‍ സൂപ്പര്‍വൈസര്‍ വിശ്വനാഥന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയന്‍, അഡ്വക്കേറ്റ് ഷഹാന കമറുദ്ധീന്‍, പ്രണവ് എം പി, കാട്ടാകാമ്പാല്‍ വില്ലേജ് ഓഫീസര്‍ വിജു വി ജി, കാട്ടാകാമ്പാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബബിത ഫിലോ, വാര്‍ഡ് മെമ്പര്‍ ഷാജന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് സാബു അയിന്നൂര്‍, മാര്‍ത്തോമാ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലൈനു മാസ്റ്റര്‍, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പാള്‍ ജനീര്‍ലാല്‍, പ്രോഗ്രാം ഓഫീസര്‍ ഫാത്തിമ എന്നിവര്‍ പങ്കെടുത്തു. വോളന്റീര്‍മാരായ നസ്വ ഫാത്തിമ , അലീന അബി, ജെഫി ലോയിഡ്, ജീവന്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം
നല്‍കി.
Home Bureaus Perumpilavu പഴഞ്ഞി ജി വി എച്ച് എസ് സ്‌കൂളില്‍ എന്‍ എസ് എസ് ക്യാമ്പിന്റെ ഭാഗമായി ജനകീയ...