കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് അനുസ്മരണവും കൊടിമരം സ്ഥാപിക്കലും സംഘടിപ്പിച്ചു

ഡിസംബര്‍ 1 കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് ബിജെപി ബ്ലാങ്ങാട് 148 ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും കൊടിമരം സ്ഥാപിക്കലും സംഘടിപ്പിച്ചു. ബൂത്ത് കണ്‍വീനര്‍ വിജീഷ് വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെപി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ശിവജി പതാക ഉയര്‍ത്തി. വാര്‍ഡ് മെംബറും ബിജെപി ചാവക്കാട് മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ബോഷി ചാണാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക മോര്‍ച്ച ചാവക്കാട് മണ്ഡലം പ്രസിഡന്റ് വിനോദ് പണിക്കശ്ശേരി പുഷ്പാര്‍ച്ചന നടത്തി. ബ്ലാങ്ങാട് സെന്ററില്‍ നടന്ന ചടങ്ങിന് ഗണേഷ് മാണി വിഗ്രഹം, മുരളി എം.കെ, സുധി പ്രണവം, ശ്യാംലാല്‍, ശ്രീജിത്ത്, ലയേഷ്, രതീഷ്, പ്രസന്നന്‍ വി.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT