ആറളം പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് വെച്ച് തലകീഴായി മറഞ്ഞു.

110

ആറളം പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് വെച്ച് തലകീഴായി മറഞ്ഞു. സ്‌കൂട്ടര്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞെന്നാണ് വിവരം. പൊലീസുകാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് പോക്‌സോ കേസിലെ പ്രതിയെ പിടികൂടാനായി എറണാകുളത്തേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.