ജീവധാര പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ബോധവല്‍ക്കരണവും അടിയന്തിരഘട്ടങ്ങളിലെ പ്രഥമ ശുശ്രൂഷ – പരിചരണ പരിശീലന ക്ലാസ്സും നടത്തി

 

എരുമപ്പെട്ടി ഇടം സാസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ജീവധാര പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ബോധവല്‍ക്കരണവും അടിയന്തിരഘട്ടങ്ങളിലെ പ്രഥമ ശുശ്രൂഷ – പരിചരണ പരിശീലന ക്ലാസ്സും നടത്തി. പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ബോധവല്‍ക്കരണ ക്ലാസിന് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ കുന്നംകുളം ചാപ്റ്റര്‍ പ്രസിഡണ്ട് കെ.എം.ഗഫൂര്‍ നേതൃത്വം നല്‍കി. കുന്നംകുളം ദയ – റോയല്‍ ആശുപത്രിയിലെ റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെന്‍സി പി.ജോണ്‍ അടിയന്തിരഘട്ടങ്ങളിലെ പ്രഥമ ശുശ്രൂഷ പരിചരണ പരിശീലനം നല്‍കി. പ്രോഗ്രാം സബ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ. ഫരീദലി അദ്ധ്യക്ഷത വഹിച്ചു. ദയ-റോയല്‍ ഹോസ്പിറ്റല്‍ മാനേജര്‍ എം.ജി. സേതുരാജ്, കെ.ജി.ഉഷാദേവി, ഷൗക്കത്ത് കടങ്ങോട്, നസിമ ഷക്കീര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT