പതിയാരം സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തിലെ സംയുക്ത തിരുന്നാള്‍ സമാപിച്ചു

 

എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാള്‍ സമാപിച്ചു. കുര്‍ബ്ബാനയ്ക്ക് ശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഭക്തി നിര്‍ഭരമായ പ്രദിക്ഷണത്തോടെയാണ് തിരുന്നാളിന് സമാപനമായത്. ഫാന്‍സി വെടി ക്കെട്ടും ഗാനമേളയും നടന്നു. തിരുന്നാള്‍ ആഘോഷ പരിപാടികള്‍ക്ക് ഇടവക വികാരി ഫാദര്‍ ലിയോ പുത്തൂര്‍, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അന്തിക്കാട് മാത്യു ജോണ്‍സണ്‍ , കൈക്കാരന്‍മാരായ അന്തിക്കാട് ഫ്രാന്‍സിസ് വിന്‍സന്‍, ആളൂര്‍ ഔസേപ്പ് ലേവി, ചിറയത്ത് ആന്‍സന്‍ സണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT