കടപ്പുറം പഞ്ചായത്തില്‍ കാലിത്തീറ്റ പദ്ധതിയുടെയും ധാതു ലവണ മിശ്രിതം പദ്ധതിയുടെയൂം സംയുക്ത ഉദ്ഘാടനം നടന്നു

 

കടപ്പുറം പഞ്ചായത്തില്‍ ജനകീയാസൂത്രണം 2025 – 26 വര്‍ഷത്തെ പദ്ധതികളുടെ ഭാഗമായി, കറവപ്പശുവിന് കാലിത്തീറ്റ പദ്ധതിയുടെയും ധാതു ലവണ മിശ്രിതം പദ്ധതിയുടെയൂം സംയുക്ത ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിര്‍വഹിച്ചു. കടപ്പുറം പഞ്ചായത്തിനെ പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിപ്പിക്കുക, സ്വയം തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക, വീട്ടമ്മമാരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 10 ലക്ഷത്തോളം രൂപ വകയിരുത്തിയിട്ടുണ്ട്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മന്‍സൂര്‍ അലി അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടര്‍ ഡോ. എന്‍ ബി സെബി പദ്ധതി വിശദീകരണം നടത്തി. മെമ്പര്‍മാരായ പി എ മുഹമ്മദ്, ഷീജ രാധാകൃഷ്ണന്‍, ഐശ്വര്യ ഫാര്‍മേഴ്‌സ് ക്ലബ് പ്രസിഡന്റ് ആര്‍ കെ ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. മൃഗസംരക്ഷണം വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ എ വി അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഫസല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT