24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Punnayurkulam ലഹരി ചോദിച്ച് യുവാവിന് നേരെ ആക്രമണം: പ്രതി പിടിയില്‍

ലഹരി ചോദിച്ച് യുവാവിന് നേരെ ആക്രമണം: പ്രതി പിടിയില്‍

എരമംഗലം കളത്തില്‍പടിയില്‍ ലഹരി ചോദിച്ച് യുവാവിനു നേരെ ആക്രമണം നടത്തിയ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായി. എരമംഗലം നാക്കോല സ്വദേശി അബ്ദുസമദിനെയാണ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്. എരമംഗലം കളത്തില്‍പടി സ്വദേശി സാലിയെയാണ് അബ്ദുസമദ് അക്രമിച്ചത്. സാലിയുടെ കൂട്ടുകാരനില്‍ നിന്നും ലഹരിവസ്തുവായ എം.ഡി.എം.എ വാങ്ങി നല്‍കണമെന്ന് പ്രതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൂട്ടുകാരന് നിലവില്‍ ലഹരി കച്ചവടം ഒന്നുമില്ലെന്ന് പറഞ്ഞതോടെ അബ്ദുസമദ്, സാലിയെ ആക്രമിക്കുകയായിരുന്നെന്ന് പറയുന്നു. ആക്രമണത്തില്‍ സാലിയുടെ വലതു കണ്ണിന് താഴെയും മൂക്കിനും പരിക്കുപറ്റി. കുന്നംകുളം, ഗുരുവായൂര്‍, പെരുമ്പടപ്പ് എന്നീ പോലീസ് സ്റ്റേഷനുകളിലായി 9 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ അബ്ദുസമദ്.

ADVERTISEMENT
error: Content is protected !!