ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പും തൃത്താല ബ്ലോക്കും സംയുക്തമായി കിസാന്‍ മേള സംഘടിപ്പിച്ചു. കൂറ്റനാട് ഫാം നെറ്റില്‍ നടക്കുന്ന കിസാന്‍ മേളയുടെ ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി.റെജീന നിര്‍വഹിച്ചു. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടന്‍ അധ്യക്ഷത വഹിച്ചു. തൃത്താല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മാരിയത്ത് കിബിത്തിയ പദ്ധതി വിശദീകരണം നടത്തി. ചാലിശ്ശേരി കൃഷിഭവനില്‍ നിന്നും സ്ഥാനക്കയറ്റം ലഭിച്ച് പോകുന്ന കൃഷി ഓഫീസര്‍ സുദര്‍ശന്‍ രാമകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു.
നെല്‍കൃഷിയിലെ നൂതന സൂക്ഷ്മ വള പ്രയോഗങ്ങള്‍, കീട പ്രതിരോധ മാര്‍ഗങ്ങള്‍ സംബന്ധിച്ച്കൃഷി വിദഗ്ധര്‍ അമലും,ബിജോയും ക്ലാസെടുത്തു. പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആനി വിനു,പഞ്ചായത്ത് അംഗം ഫാത്തിമത് സില്‍ജ,സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ലത സല്‍ഗുണന്‍,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃഷിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ നിന്നുള്ള സ്റ്റാളുകള്‍ ഒരുക്കിയ മേള ശനിയാഴ്ച വൈകീട്ട് സമാപിക്കും.