സംയുക്ത മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

വേലൂര്‍ കുറുമാല്‍ കൂട്ട് ആര്‍ട്സ് & സ്‌പോര്‍ട്സ് ക്ലബ്ബും, തൃശൂര്‍ അശ്വനി ആശുപത്രിയും, ഡോ. പ്രിന്‍സ് ഈപ്പന്‍സ് ആക്സിസ് കണ്ണാശുപത്രിയും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കുറുമാല്‍ സെന്റ് ജോര്‍ജ് പളളി വികാരി ഫാദര്‍ ഡോ. സേവ്യര്‍ ക്രിസ്റ്റി പളളിക്കുന്നത്ത് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൂട്ട് ഭാരവാഹികളായ പ്രസിഡന്റ് പി എസ് ജോബിന്‍, വൈസ് പ്രസിഡന്റ് സി ജെ ജെറിന്‍, സെക്രട്ടറി ജിസന്‍ തോമസ്, ട്രഷറര്‍ ലിറ്റോ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. കുറുമാല്‍ പളളി പാരിഷ് ഹാളില്‍ നടന്ന ക്യാമ്പില്‍ 120 ഓളം പേര്‍ പങ്കെടുത്തു.

ADVERTISEMENT