സംയുക്ത റൂട്ട് മാര്‍ച്ച് നടത്തി

നിയമസഭ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സായുധ സേനയായ എസ് എസ് ബി സേനാംഗങ്ങളും വടക്കേകാട് പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരും സംയുക്ത റൂട്ട് മാര്‍ച്ച് നടത്തി. പനന്തറയില്‍ നിന്നും തുടങ്ങിയ റൂട്ട് മാര്‍ച്ച് ആല്‍ത്തറ സെന്ററില്‍ സമാപിച്ഛു. കമാന്റന്റ് തൃപ്പുവന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന റൂട്ട് മാര്‍ച്ചില്‍ 40ല്‍ അധികം
കേന്ദ്ര സായുധ സേനാംഗങ്ങള്‍ പങ്കെടുത്തു. വടക്കേകാട് എസ്എച്ച്ഒ പി പി ജസ്റ്റിന്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എന്നിവരും പതിനഞ്ചോളം പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വരും ദിവസങ്ങളില്‍ വടക്കേക്കാട് സ്റ്റേഷന്‍ പരിധിതിയില്‍ വിവിധ സ്ഥലങ്ങളില്‍ മാര്‍ച്ചുകള്‍ നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ ആര്‍ ദേശ്മുഖ് അറിയിച്ചു.

ADVERTISEMENT