26 C
Kunnamkulam
Thursday, July 16, 2026
Home Bureaus Punnayurkulam പെരുമ്പടപ്പ് നൂണക്കടവ് ചന്ദനക്കുടം നേര്‍ച്ചയാഘോഷം സമാപിച്ചു

പെരുമ്പടപ്പ് നൂണക്കടവ് ചന്ദനക്കുടം നേര്‍ച്ചയാഘോഷം സമാപിച്ചു

രണ്ട് ദിവസങ്ങളിലായി നടന്ന പെരുമ്പടപ്പ് നൂണക്കടവ് ചന്ദനക്കുടം നേര്‍ച്ചയാഘോഷം സമാപിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിരുന്നു ആഘോഷം. ഞായറാഴ്ച്ച വൈകീട്ട് 4.30ന് തവളക്കുന്ന് പ്രദേശത്ത് നിന്നു അറബന, ദഫ് മുട്ട്, മുട്ടും വിളി, കോല്‍ക്കളി എന്നിവയുടെ അകമ്പടിയോടെ നടത്തിയ താബൂത്ത് കാഴ്ച്ച 5 മണിയോടെ പള്ളിയില്‍ എത്തുകയും കൊടിയേറ്റം നടത്തുകയും ചെയ്തു. താബൂത്ത് കാഴ്ച്ചക്ക് കരീബിയന്‍സ് കമ്മിറ്റി നേതൃത്വം നല്‍കി. തുടര്‍ന്ന് രാത്രി വിവിധ കമ്മിറ്റികളുടെ കാഴ്ചകള്‍ പള്ളി അങ്കണത്തില്‍ എത്തിച്ചേര്‍ന്നു. തിങ്കളാഴ്ച്ച രാവിലെ 9 മുതല്‍ അര്‍ദ്ധരാത്രി വരെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 18 ഓളം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാഴ്ചകള്‍ ഉണ്ടായി. കാഴ്ച്ചയില്‍ പേരും പ്രശസ്തിയും തലയെടുപ്പുമുള്ള 11 ഗജവീരന്‍മാര്‍ അണിനിരന്നു.

ADVERTISEMENT
error: Content is protected !!