മയക്കുമരുന്ന് മഹാവിപത്ത് എന്ന മുദ്രാവാക്യവുമായി ഫ്ളവേഴ്സ്, 24 ന്യൂസ് ചാനലുകളുടെ സംയുക്താഭിമുഖ്യത്തില്‍ ജ്യോതിര്‍ഗമയ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കുന്നംകുളം ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച സദസ്സ് , പിടിഎ പ്രസിഡന്റ് വേണുഗോപാലിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിജു സി. ബേബി ഉദ്ഘാടനം ചെയ്തു. 24 ന്യൂസ് കുന്നംകുളം മേഖലാ റിപ്പോര്‍ട്ടര്‍ എം.എം. മുഹമ്മദ് അജ്മല്‍, അധ്യാപികയും എക്സൈസ് വിമുക്തി കണ്‍വീനറുമായ എഎസ് ദീപ്തി, സ്കൂള്‍ പ്രധാനാധ്യാപിക കെ.വനജ മേനോന് എന്നിവര്‍ സംസാരിച്ചു.



