എറണാകുളം ബ്രോഡ്‌വേയിലെ പ്രീമിയര്‍ അസോസിയേറ്റ്സ്, പ്രീമിയര്‍ ഏജന്‍സിസ്, മേത്തര്‍ ബസാര്‍ പ്രീമിയര്‍ ഫാന്‍സി സ്ഥാപനങ്ങളുടെ ഉടമ കുന്നംകുളം സ്വദേശി എറണാകുളം മാര്‍ക്കറ്റ് റോഡ് കെസിയ ടവര്‍ കൂത്തൂര്‍ ചേറപ്പന്‍ മകന്‍ കെ.സി.കൊച്ചുണ്ണി (72) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിക്ക് മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വസതിയില്‍ നിന്ന് ആരംഭിച്ച് എറണാകുളം സെമിത്തേരിമുക്ക് മാര്‍ കൂറിലോസ് ബാവാ സിറിയന്‍ പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം നടക്കും. കെസിയ ഭാര്യയും, കെന്‍സി, കെസി എന്നിവര്‍ മക്കളുമാണ്.