കെ.പി പാവുണ്ണി മെമ്മോറിയല്‍ 3 -ാ മത് ഓള്‍ കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി

കുന്നംകുളം ചേംബര്‍ ഓഫ് കോമഴ്‌സ് സ്‌പോര്‍ട്‌സ് വിങിന്റെ ആഭിമുഖ്യത്തില്‍ കെ.പി പാവുണ്ണി മെമ്മോറിയല്‍ 3 -ാമത് ഓള്‍ കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി. ഫൈനല്‍ മത്സരത്തില്‍ എറണാംകുളം വിനോദ് – ജെയ്‌സണ്‍ സഖ്യം വിജയികളായി. ശ്രീജിത്ത്, ആകാശ് എന്നിവരെയാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ജെയ്‌സണ്‍ വൈക്കം തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്കുള്ള ട്രോഫികള്‍ ചേംബര്‍ ഓഫ് കോമഴ്‌സ് പ്രസിഡന്റ് കെ.പി സാക്‌സണ്‍, കെ വി എസ് ജില്ലാ സെക്രട്ടറി പോള്‍സണ്‍ മേക്കാട്ടുകുളം, സ്‌പോര്‍ട്‌സ് വിങ് രക്ഷാധികാരി രാജു ബി ചുങ്കത്ത്, യൂത്ത് വിങ് പ്രസിഡന്റ് ജിനേഷ് തെക്കേക്കര എന്നിവര്‍ വിതരണം ചെയ്തു. സ്‌പോര്‍ട്‌സ് വിങ് പ്രസിഡന്റ് സിന്റോ ജോയി, സെക്രട്ടറി ടിജോ, ബെന്നി, ജോസഫ് ചീരന്‍, ജെറി ആല്‍ബര്‍ട്ട്, ബിനോയ് വടക്കന്‍, ജിനീത് ജോണ്‍, എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT