ബിജെപി വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി കെ.സനില്‍ കുമാര്‍ ചുമതലയേറ്റു. വേലൂര്‍ ബിജെപി ഓഫീസില്‍ നടന്ന പ്രവര്‍ത്തകയോഗം തൃശ്ശൂര്‍ ജില്ലാ ട്രഷറര്‍ അനീഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അഭിലാഷ് തയ്യൂര്‍ അധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡന്റിനെ പാര്‍ട്ടി പ്രവര്‍ത്തകള്‍ പൊന്നാണയണിയിച്ച് ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ജിത്തു തയ്യൂര്‍, മുന്‍ മണ്ഡലം പ്രസിഡന്റ് സുഭാഷ് ആദൂര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വിഷ്ണു അമ്പാടി, സുരേന്ദ്രന്‍, മണ്ഡലം വൈസ് പ്രസിഡന്റ് മുകുന്ദന്‍, സെക്രട്ടറി യദുകൃഷ്ണന്‍, മുതിര്‍ന്ന കാര്യകര്‍ത്താക്കളായ ഉണ്ണികൃഷ്ണന്‍ അമ്മാത്ത്, രാജന്‍ പഴവൂര്‍, അശോകന്‍ മാംപറമ്പില്‍, വാര്‍ഡ് മെമ്പര്‍ രേഷ്മ സുധീഷ് എന്നിവര്‍ സംസാരിച്ചു.