കടങ്ങോട് അന്തിമഹാകാളന്‍ ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്‌ന പരിഹാര കര്‍മ്മങ്ങളും തീര്‍ത്ഥകുള നവീകരണവും ആരംഭിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ചടങ്ങുകള്‍ നടക്കുന്നത്. ക്ഷേത്രം തന്ത്രി അണ്ടലാടി മന പരമേശ്വരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. മഹാസുദര്‍ശന ഹോമം, ദീപാരാധന, സര്‍പ്പബലി, ഭഗവതിസേവ, അത്താഴപൂജ എന്നിവ ഇന്ന് നടന്നു.ഞായറാഴ്ച രാവിലെ മഹാഗണപതി ഹോമം, ഉഷപൂജ, മൃത്യുഞ്ജയഹോമം തിലഹോമം, അഭിഷേകം, ഉച്ചപൂജ എന്നിവയും മാതൃസമിതിയുടെ നേതൃത്വത്തില്‍ ഭജനയും പ്രസാദ ഊട്ടും നടക്കും. ഊരാളന്‍ മുരളീധരന്‍ എടമഠത്തില്‍, പ്രസിഡന്റ് ഷനില്‍ കുമാര്‍, സെക്രട്ടറി ഷിജു എഴുത്തുപുരക്കല്‍, ട്രഷറര്‍ ജയരാജന്‍ കണ്ടിരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Home Bureaus Erumapetty കടങ്ങോട് അന്തിമഹാകാളന്‍ ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്‌ന പരിഹാര കര്‍മ്മങ്ങളും തീര്‍ത്ഥകുള നവീകരണവും ആരംഭിച്ചു



