വ്രതശുദ്ധിയുടെ റമദാന്‍ മാസത്തില്‍ വിശ്വാസികളെ ചേര്‍ത്ത് പിടിച്ച് കടങ്ങോട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. പന്നിത്തടം സെന്ററില്‍ വാഹനയാത്രക്കാര്‍ക്ക് നോമ്പ് തുറ വിഭവങ്ങള്‍ നല്‍കിയാണ് മാതൃകയായത്. മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സലാം വലിയകത്ത് വഴിയാത്രക്കാര്‍ക്ക് ആദ്യ നോമ്പുതുറ കിറ്റ് നല്‍കി. പ്രതിപക്ഷനേതാവ് പി.എന്‍.വിഷയകുമാര്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രഞ്ജു താരു, മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് സൈനി ടീച്ചര്‍,
ദേശീയ കായിക വേദി ബ്ലോക്ക് പ്രസിഡന്റ് സുനില്‍ ചിറമനങ്ങാട്, ജവഹര്‍ ബാലമഞ്ച് മണ്ഡലം പ്രസിഡന്റ് നാസിമ, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി രജിത ഷാജി മണ്ഡലം സെക്രട്ടറിമാരായ വി.എം.ഇബ്രാഹിം, റഹീം ആദൂര്‍, ബാലകൃഷ്ണന്‍, മുസ്തഫ , എം. എസ്.അഷ്‌റഫ്, രാകേഷ്, കെ.എ.അഷ്‌റഫ്, ദിനേശന്‍ ,സി.വി.തോമസ്,പി.യു. പ്രകാശന്‍, എം.പി.സിജോ,ഷൈജന്‍, സൈബുന്നിസ ഷറഫു, ജാക്‌സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി



