24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ചെയര്‍മാനായി മുന്‍ എം.എല്‍.എ എ.വി.ഗോപിനാഥ് ചുമതലയേറ്റു

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ചെയര്‍മാനായി മുന്‍ എം.എല്‍.എ എ.വി.ഗോപിനാഥ് ചുമതലയേറ്റു

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ചെയര്‍മാനായി മുന്‍ എം.എല്‍.എ എ.വി.ഗോപിനാഥ് ചുമതലയേറ്റു. ചെയര്‍മാനായിരുന്ന ഡോ: വി.കെ.വിജയന്‍, ഭരണസമിതി അംഗമായിരുന്ന വി.ജി. രവീന്ദ്രന്‍ എന്നിവര്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് സി.പി.എമ്മിലെ എ.വി.ഗോപിനാഥ്, സി.പി.ഐയിലെ എം.യു. ഷിനിജ എന്നിവരെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കലാപരിപാടികള്‍ക്ക് താത്കാലികമായി തയ്യറാക്കിയ വൈഷ്ണവം ഓഡിറ്റോറിയത്തില്‍ ഇന്ന് രാവിലെ ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂര്‍ ദേവസ്വം കമ്മീഷണറുമായ എം.ജി. രാജമാണിക്കം സത്യവാചകം ചൊല്ലി കൊടുത്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ സര്‍ക്കാര്‍ വിജ്ഞാപനം വായിച്ചു. എന്‍.കെ.അക്ബര്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സന്‍ സുനിത അരവിന്ദന്‍, വൈസ്ചെയര്‍പേഴ്സന്‍ കെ.കെ.ജ്യോതിരാജ്, മുന്‍ നഗരസഭ ചെയര്‍പേഴ്സന്‍ എം. കൃഷ്ണദാസ് തുടങ്ങിയവര്‍ സന്നിതരായിരുന്നു.

ADVERTISEMENT
error: Content is protected !!