കടങ്ങോട് പഞ്ചായത്ത് നാലാം വാര്‍ഡ് 98 -ാം നമ്പര്‍ മില്‍ സെന്റര്‍ അങ്കണവാടിയുടെ നിര്‍മ്മാണോദ്ഘാടനം നടന്നു. കുന്നംകുളം എം.എല്‍.എ എ.സി മൊയ്തീന്‍ അങ്കണവാടിക്ക് തറക്കല്ലിട്ടു. ഫിറ്റ്‌നസ് നഷ്ടപ്പെട്ടത്തിന്റെ പേരില്‍ വാടക വീട്ടില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്ക് വേണ്ടിയാണ് ക്ലാസ്സ് റൂം, പ്ലേ എരിയ, അടുക്കള, സ്റ്റോര്‍ റൂം, ടോയ്ലറ്റ് എന്നിവ ഉള്‍പ്പെടുന്ന പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
എം.എല്‍.എ ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വകയിരുത്തിയാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിക്കുന്നത് . പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ , ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ലളിത ഗോപി, അംഗം കെ.കെ മണി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന രമേഷ് എന്നിവര്‍ സംസാരിച്ചു.