കടങ്ങോട് പാറപ്പുറം ഗവ.എല്‍.പി. സ്‌കൂളില്‍ എസ്.എസ്.കെ. ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച ചുറ്റുമതില്‍, ഭിന്നശേഷി ടോയ്‌ലറ്റ്, ബോയ്‌സ് ടോയ്‌ലറ്റ് എന്നിവയുടെ ഉദ്ഘാടനം നടന്നു. 8 ലക്ഷത്തി 60,000 രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബീന രമേഷ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ മണി മുഖ്യാതിഥിയായി. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ രമണി രാജന്‍, പഞ്ചായത്തംഗം ഗഫൂര്‍ കടങ്ങോട്, പ്രധാന അധ്യാപിക വി.ജി പ്രമീള, പി.ടി.എ പ്രസിഡന്റ് സി.കെ രമേഷ് എന്നിവര്‍ സംസാരിച്ചു.