കടങ്ങോട് പഞ്ചായത്തിലെ മികച്ച പത്ത് ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് കടങ്ങോട് സോക്കര്‍ ലീഗ് സീസണ്‍ – 4ന് തുടക്കമായി. കടങ്ങോട് പഞ്ചായത്ത് മൈതാനിയില്‍ നടന്ന ലീഗ് മത്സരം കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജോളി തോമാസ് മുഖ്യാതിഥിയായി. സംഘാടക സമിതി അംഗങ്ങളായ ജെലീല്‍ കടങ്ങോട്, എംപി. സിജോ, ദീപക് കടങ്ങോട്, അബൂബക്കര്‍, റാസിക്ക് എന്നിവര്‍ സംസാരിച്ചു. ബബിന്‍, ഫാസില്‍, നസ്‌റു എന്നിവര്‍ സോക്കര്‍ ലീഗിന് നേതൃത്വം നല്‍കി. ഉദ്ഘാടന മത്സരത്തില്‍ ഫെയ്‌സ് ലുക്ക് കരിയന്നൂര്‍ ഏകപക്ഷീയമായ രണ്ടു ഗോളിന് എംസിസി പാഴിയോട്ടുമുറിയെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ഗേങ്ങേഴ്‌സ് പന്നിത്തടം എതിരില്ലാത്ത ഒരു ഗോളിന് സഞ്ചാരി കടങ്ങോടിനെ പരാജയപ്പെടുത്തി.