നവംബര്‍ 23 മുതല്‍ ഡിസംബര്‍ 1 വരെ പഞ്ചായത്തിലെ വിവിധ വേദികളില്‍ നടക്കുന്ന കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം പ്രശ്സ്ത മിമിക്രി ആര്‍ട്ടിസ്റ്റ് സലീം കലാഭവന്‍ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗവണ്‍മെന്റ് സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, കാഞ്ചന മൂക്കന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഹസീന താജുദ്ധീന്‍, ശുഭ ജയന്‍, വി.പി മന്‍സൂര്‍ അലി, മെമ്പര്‍മാരായ അഡ്വ: മുഹമ്മദ് നാസിഫ്, ടി. ആര്‍ ഇബ്രാഹീം, മുഹമ്മദ് മാഷ്, സുനിത പ്രസാദ്, അസിസ്റ്റന്റ് സെക്രട്ടറി റാഫി എന്നിവര്‍ സംസാരിച്ചു. കേരളോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച്ച രണ്ട് വേദികളിലായി വിവിധ കലാമത്സരങ്ങള്‍ നടക്കും. നവംബര്‍ 25 ന് തൊട്ടാപ്പ് ടര്‍ഫില്‍ ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കും.
ADVERTISEMENT