കടപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കുക മലിനജലം വരുന്നത് തടയുക യഥാസമയം അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ ജനപ്രതിനിധികള്‍ ഉപരോധം സംഘടിപ്പിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ഹസീന താജുദ്ദീന്‍, വി പി മന്‍സൂര്‍ അലി, ശുഭ ജയന്‍, അംഗങ്ങളായ ടി ആര്‍ ഇബ്രാഹിം, എ വി അബ്ദുല്‍ ഗഫൂര്‍, സുനിതാ പ്രസാദ്, മുഹമ്മദ് നാസിഫ് എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.