കടപ്പുറം ഗവ വൊക്കേഷണല്‍ സ്‌കൂളിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപയുടെ കെട്ടിടത്തിന് അനുമതിയായെങ്കിലും സ്ഥലം ഇല്ലാത്തതിനാല്‍ കെട്ടിടം നിര്‍മിക്കാന്‍ കഴിയാതെ വന്നു. വിഷയം ഗുരുവായൂര്‍ എം.എല്‍.എ.-എന്‍.കെ.അക്ബര്‍ റവന്യു വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും കത്ത് നല്‍കുകയും ചെയ്തു. ജില്ലാ വികസന സമിതിയിലും ഈ പ്രശ്‌നം ഉന്നയിച്ചിരുന്നു.തുടര്‍ന്ന് റവന്യു മന്ത്രിയുടെ ഇടപെടല്‍ മൂലമാണ് സ്ഥലം അനുവദിച്ചു ഉത്തരവായത്. ജില്ലാ കളക്ടര്‍ ഉത്തരവ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് കൈമാറി. നാടിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമായ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്ക് പുതിയ കെട്ടിടം എന്നത് യഥാര്‍ത്ഥ്യമാകുമ്പോള്‍ തീരദേശത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അത് പുത്തനുണര്‍വ്വാണ് സമ്മാനിക്കുക.
ADVERTISEMENT