28.6 C
Kunnamkulam
Sunday, October 11, 2026
Home Bureaus Perumpilavu കടവല്ലൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കടവല്ലൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

64

കടവല്ലൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചൂണ്ടൽ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.  മലപ്പുറം പഴവൂർ നടുവട്ടം ചെല്ലൂർ സ്വദേശി സുധീറിന്റെ മകൻ ജിതിനാണ് (22) മരിച്ചത്.
ഞായറാഴ്ച്ച വൈകിട്ട് 7.20നായിരുന്നു അപകടം. കുന്നംകുളം ഭാഗത്തുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജിതിൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
മൃതദേഹം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ ടൂറിസ്റ്റ് ബസിനും ബൈക്കിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തെത്തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.
നിരന്തരം അപകടങ്ങൾ സംഭവിക്കുന്ന മേഖലയായതിനാൽ അപകട മുന്നറിയിപ്പ് സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാരും വാഹനയാത്രക്കാരും ആവശ്യപ്പെട്ടു. കൊച്ചി എയർ പോർട്ടിൽ ജീവനക്കാരനായ ജിതിൻ  എയർ പോർട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. മാതാവ് നിഷ. സഹോദരന്മാർ അഭിനവ് , അഭിനന്ദ്.

ADVERTISEMENT
error: Content is protected !!