30.7 C
Kunnamkulam
Friday, September 11, 2026
Home CCTV Desk കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ബുധനാഴ്ച ഉത്സവബലി നടത്തും

കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ബുധനാഴ്ച ഉത്സവബലി നടത്തും

49

കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച ഉത്സവബലി നടത്തും. വിശേഷാല്‍ പൂജകള്‍, രാവിലെ 5ന് അഷ്ടപദി, 7.30ന് മേളത്തോടെ ശീവേലി, വൈകിട്ട് 5.30ന് മേളത്തോടെ കാഴ്ച ശീവേലി, വിളക്കിനെഴുന്നള്ളിപ്പ്. രാവിലെയും വൈകിട്ടുമുള്ള നൃത്ത പരിപാടികള്‍ക്ക് ശേഷം രാത്രി 7.15ന് ഭക്തിഗാനസുധ എന്നിവ നടക്കും. 23ന് വൈകിട്ട് 7.30ന് പള്ളിവേട്ട നടത്തും. ഇതിന്റെ ഭാഗമായി ശുകപുരം ദിലീപ്, ശുകപുരം രഞ്ജിത്ത്, തിച്ചൂര്‍ രഞ്ജിത്ത് വാര്യര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മേളം ഉണ്ടാകും. 24ന് വൈകിട്ട് 6.45ന് നടത്തുന്ന ആറാട്ട് എഴുന്നള്ളിപ്പിന് പേരകം അശോകന്‍, പേരകം അജി എന്നിവരുടെ നാഗസ്വരവും കടവല്ലൂര്‍ രാജു മാരാര്‍, കടവല്ലൂര്‍ സഞ്ജയന്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കുന്ന പഞ്ചവാദ്യവും ഉണ്ടാകും.

ADVERTISEMENT
error: Content is protected !!