26 C
Kunnamkulam
Saturday, September 5, 2026
Home CCTV Desk കയ്പമംഗലത്ത് വൻ അപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം

കയ്പമംഗലത്ത് വൻ അപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം

103
Screenshot

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം. നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിലാണ് സംഭവം. ണ്ടിഗൽ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നതെന്ന് വിവരം. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ രാത്രി 12 മണിയോടെയാണ് അപകടം. നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.

ADVERTISEMENT
error: Content is protected !!