കരിയന്നൂർ യുവന്റസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച തായംകളി മത്സരത്തിൽ ഫൈവ് സ്റ്റാർ എരുമപ്പെട്ടി വിജയികളായി. മത്സരത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. സജീപ് നിർവ്വഹിച്ചു. യുവന്റസ് ക്ലബ്ബ് പ്രസിഡണ്ട് ഇർഷാദ്, സെക്രട്ടറി അമർനാഥ് എന്നിവർ സംസാരിച്ചു. ഒന്നാം സ്ഥാനം നേടിയ ഫൈവ് സ്റ്റാർ എരുമപ്പെട്ടിക്ക് 50,000 രൂപയും ട്രോഫിയുമാണ് സമ്മാനമായി ലഭിച്ചത്. രണ്ടാം സ്ഥാനം നേടിയ ടീമിന് 20,000 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും ട്രോഫിയും, നാലാം സ്ഥാനക്കാർക്ക് 5,000 രൂപയും ട്രോഫിയും സമ്മാനിച്ചു. മത്സരം മികച്ച രീതിയിൽ നിയന്ത്രിച്ച റഫറിമാർക്ക് ഉപഹാരമായി ഷീൽഡുകൾ സമ്മാനിച്ച് പ്രത്യേക ആദരവും നൽകി.



