വാക കാക്കത്തിരുത്തി നെല്ലുല്‍പാദക സമിതിയുടെ വാര്‍ഷിക പൊതുയോഗം നടന്നു

വാക കാക്കത്തിരുത്തി നെല്ലുല്‍പാദക സമിതിയുടെ വാര്‍ഷിക പൊതുയോഗം നടന്നു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ എളവള്ളി കൃഷി ഓഫീസര്‍ രാകേഷ് മുഖ്യാതിഥിയായി. കാലാവസ്ഥ വ്യതിയാനം മൂലമുള്ള വിളനഷ്ടം, വളത്തിന്റെയും കീടനാശിനികളുടെയും അമിതവിലക്കയറ്റം , നെല്‍വില സമയത്ത് ലഭിക്കായ്ക തുടങ്ങിയ കാര്യങ്ങളില്‍ കര്‍ഷകര്‍ ആശങ്ക അറിയിച്ചു. പി ശിവശങ്കരന്‍ പ്രസിഡന്റ്, പി പി മോഹനന്‍ സെക്രട്ടറി, കെ പി സണ്ണി ജനറല്‍ കണ്‍വീനര്‍, ടി ബാലചന്ദ്രന്‍ വൈസ് പ്രസിഡന്റ് എന്നിവര്‍ ഭാരവാഹികളായി 2024-25 വര്‍ഷത്തെ പതിനഞ്ചംഗ പുതിയ ഭരണസമിതിയേ തെരഞ്ഞെടുത്തു. സെപ്റ്റംബര്‍ 20ന് ഞാറ്റടി തയ്യാറാക്കി ഒക്ടോബര്‍ 15 മുതല്‍ ഉമ വിത്ത് നടീലിനും തീരുമാനിച്ചു.

ADVERTISEMENT