ചാവക്കാട് കടവരാന്തയില്‍ അവശ നിലയില്‍ കണ്ടെത്തിയ നാടോടി സ്ത്രീ മരിച്ചു. ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന തമിഴ് നാടോടി സ്ത്രീ സെല്‍വിയാണ് മരിച്ചത്. രാവിലെ പൊന്നറ ജ്വല്ലറിക്ക് സമീപമാണ് ഇവരെ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരെ കുറിച്ച് വിവരം അറിയുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9497987135, 04872507352 എന്നീ നമ്പറുകളിലോ അറിയിക്കണം.