കലാമണ്ഡലം വാസുദേവൻ അന്തരിച്ചു.

തിരുമിറ്റക്കോട് അകിലാണം മoത്തിൽ പുഷ്പകത്ത് വാസുദേവൻ (കലാമണ്ഡലം വാസുദേവൻ 70) അന്തരിച്ചു. അച്ഛൻ : പരേതനായ കേശവൻ നമ്പീശൻ (കുഞ്ചൻ അവാർഡ് ജേതാവ്) അമ്മ :പരേതയായ സാവിത്രി ബ്രാഹ്മണി അമ്മ.

      നടൻ,ഓട്ടൻതുള്ളൽ കലാകാരൻ നൃത്താധ്യാപകൻ മൃദംഗ വാദകൻ, നന്മ കലാകാര സംഘടനയുടെ ജില്ലാ ഭാരവാഹി , ക്ഷേത്രകലാ അക്കാദമിയുടെ സംസ്ഥാന ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കലാജീവിതത്തിനിടയിൽ സംഗീത നാടക അക്കാദമി അവാർഡ്, ഫോക്ലോർ അക്കാദമി അവാർഡ്, പുഷ്പകശ്രീ അവാർഡ് തുടങ്ങിയ 50 ലധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ: ഗിരിജ

മക്കൾ: വൈശാഖ്, വരുണ. മരുമക്കൾ: ലക്ഷ്മീപ്രിയ, പ്രദീപ്

സഹോദരങ്ങൾ: പരേതനായ

കലാമണ്ഡലം ഗീതാനന്ദൻ (ഓട്ടം തുള്ളൽ കലാകാരൻ)

ഹരിദാസൻ ( പന്തളം ) , നാരായണൻ (മേൽ ശാന്തി, കുട്ടറക്കാവ് ക്ഷേത്രം.)ശ്രീദേവി (കഴനി),ഗീത (പാണ്ടിക്കാട്). സംസ്കാരം ഇന്ന്  വൈകീട്ട് 3ന് വീട്ടുവളപ്പിൽ.

ADVERTISEMENT