തൃശ്ശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് 2024 സംഘടിപ്പിച്ചു. പുന്നയൂര്‍ കുഴിങ്ങര കെ സി പോക്കര്‍ ഹാജി മെമ്മോറിയല്‍ എല്‍ പി സ്‌കൂളില്‍ വച്ച് നടത്തിയ ജില്ല ചാമ്പ്യന്‍ഷിപ്പ് ചടങ്ങ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നഫീസകുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കണ്ണന്‍ മേനോന്‍ ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ ഗുരുക്കള്‍, അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് നൗഷാദ് ഗുരുക്കള്‍, ജില്ലാ ട്രഷറര്‍ ഷാഫി ഗുരുക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു