കാളികുളം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൂയ മഹോത്സവം ആഘോഷിച്ചു. രാവിലെ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി കാട്ടുമന നാരായണ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനം, കലശപൂജ, കലശാഭിഷേകം, വാദ്യ മേളങ്ങളോടെ ഗിരിചക്ര രഥത്തില്‍ കാഴ്ചശീവേലി എഴുന്നള്ളിപ്പ്, പിള്ളക്കാവടി, മുത്തപ്പന്‍ കാവടി, നടക്കല്‍ പറ, പ്രസാദഊട്ട് എന്നിവയുണ്ടായി. വൈകീട്ട് മേളം, വിവിധ ആഘോഷ കമ്മിറ്റി കളുടെ നേതൃത്വത്തില്‍ പ്രാദേശിക പൂരംവരവ്, കൂട്ടിയെഴുന്നള്ളിപ്പ്, രാത്രി പാല്‍ക്കുടം എഴുന്നള്ളിപ്പ്, കളം പാട്ട് എന്നിവയും ഉണ്ടായി. ആഘോഷ ചടങ്ങുകള്‍ക്ക് ക്ഷേത്രം ഭരണസമിതി ഭാരവാഹികള്‍ നേതൃത്വം നല്‍കി.
Home Bureaus Punnayurkulam കാളികുളം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൂയ മഹോത്സവം ആഘോഷിച്ചു