മലബാര്‍ സ്വതന്ത്ര സുറിയാനി സഭ കല്ലുംപുറം സെന്റ് ജോര്‍ജ്ജ് പള്ളി പെരുന്നാളിന്റെ കൊടിയേറ്റം ഒക്ടോബര്‍ 19 ഞായറാഴ്ച്ച നടക്കും. രാവിലെ വിശുദ്ധ കുര്‍ബാനക്കുശേഷം ഇടവക വികാരി ഫാദാര്‍ അഫ്രേം അന്തിക്കാട് പെരുന്നാള്‍ കൊടിയേറ്റം നടത്തും. ഇടവക സെക്രട്ടറി സി.പി ഡേവിഡ്, ട്രഷറര്‍ പി .സി സൈമണ്‍, കമ്മറ്റി അംഗംങ്ങള്‍, കൗണ്‍സില്‍ അംഗങ്ങള്‍, മീഡിയ കണ്‍വീനര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഒക്ടോബര്‍ 24, 25 തിയതികളിലാണ് പെരുന്നാള്‍ ആഘോഷം.